കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ടി ആര് എസ് നേതാവിന്റെ കാറിന്റെ ചില്ലടിച്ചു തകര്‍ത്തു. ഹൈദരാബാദ് വിമോചന ദിനാഘോഷത്തിന്റെ ഭാഗമായാണ് അമിത് ഷാ ഹൈദരാബാദില്‍ എത്തിയത്. ടിആര്‍എസ് നേതാവിന്റെ വാഹനം പാര്‍ക്ക് ചെയ്തത് അമിത് ഷായുടെ വാഹനവ്യൂഹത്തിന്റെ വഴി തടയുന്ന തരത്തിലായിരുന്നു.
ആഭ്യന്തര മന്ത്രിയുടെ സുരക്ഷയെ ഇത് ബാധിച്ചതോടെ സെക്യൂരിറ്റി ഇടപെട്ടതിനെ തുടര്‍ന്ന് കാര്‍ നീക്കം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയായിരുന്നു. ടെന്‍ഷനിലാണ് വാഹനം പാര്‍ക്ക് ചെയ്തതെന്നും മന്ത്രിയുടെ സെക്യൂരിറ്റിയാണ് കാര്‍ നശിപ്പിച്ചതെന്നും ശ്രീനിവാസ് അവകാശപ്പെട്ടു. ചില്ലുകള്‍ അടിച്ചു തകര്‍ക്കപ്പെട്ട കാറിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.