കട്ടപ്പന: ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിന് സമീപത്തെ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ അമ്പലമേട് സ്വദേശികളായ മഹേഷ്, അരുൺ എന്നിവരാണ് മരിച്ചത്.
അമ്പലത്തിന്റെ കൽക്കെട്ടിന്റെ പണി ചെയ്യുകയായിരുന്നു ഇരുവരും. വൈകിട്ട് പണി കഴിഞ്ഞ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.