ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡ് ചെയർമാനും ആംആദ്മി പാർട്ടി എം.എൽ.എയുമായ അമാനത്തുല്ലാ ഖാൻ അറസ്റ്റിൽ. വഖഫ് ബോർഡ് നിയമനത്തിൽ അഴിമതി ആരോപിച്ച് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് അറസ്റ്റ്. ഓഖ്ലയിൽ നിന്നുള്ള എംഎൽഎയായ ഇദ്ദേഹത്തെ ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.
അമാനത്തുള്ള ഖാന്റെ ബിസിനസ് പങ്കാളിയായ ഹമീദ് അലി ഖാൻ മസൂദ് ഉസ്മാനിൽ നിന്ന് തോക്കും പണവും കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ള നിരവധിയിടങ്ങളിൽ ഇന്ന് റെയ്ഡ് നടന്നിരുന്നു. ഡൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ട് രണ്ട് വർഷം പഴക്കമുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അമാനത്തുള്ളയുടെ സഹായിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.
അലിയുടെ ജാമിഅ നഗറിലെ വീട്ടിൽ നിന്നാണ് പണവും മറ്റും കണ്ടെത്തിയത്. ആയുധം ബെറെറ്റ പിസ്റ്റളാണെന്നും ഇതിൽ ബുള്ളറ്റുകളുണ്ടെന്നും എ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു. എഎപി നേതാവിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സുഹൃത്താണ് ഹാമിദ് അലിയെന്നും ഉദ്യോ?ഗസ്ഥർ ആരോപിക്കുന്നു.
കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തുന്ന നിരവധി എ.എ.പി. നേതാക്കളില്‍ ഒടുവിലത്തെയാളാണ് ഖാന്. എ.എ.പി. നേതാക്കള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികള്‍ പകപോക്കല്‍ രാഷ്ട്രീയം കാണിക്കുന്നുവെന്ന് ആരോപിച്ച് വലിയ വാഗ്വാദങ്ങളായിരുന്നു ബി.ജെ.പിയും എ.എ.പിയും തമ്മിലുണ്ടായിരുന്നത്. ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്മാന് കൂടിയായ അമാനുത്തുള്ള ഖാന് കേന്ദ്ര ഏജന്‍സികളുടെ നടപടികളെ കുറിച്ച് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.