ന്യൂഡൽഹി: ഗുജറാത്തിലെ എം.എൽ.എ ജിഗ്നേഷ് മേവാനിക്കും മറ്റ് 18 പേർക്കും ആറുമാസം തടവ്. 2016 ൽ റോഡ് തടസപ്പെടുത്തി സമരം ചെയ്തതിനാണ് ശിക്ഷ. അഹമ്മദാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്.
രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് പ്രവർത്തകരാണ് മേവാനിക്കൊപ്പം ശിക്ഷിക്കപ്പെട്ടത്. ഗുജറാത്ത് സർവകലാശാലയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് ഡോ. ബിആർ അംബേദ്കറുടെ പേരിടണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം. മേവാനിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എതിരെ ചുമത്തിയത്.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി എൻ ഗോസ്വാമിയാണ് വിധി പ്രസ്താവിച്ചത്. ആറു മാസം തടവും 700 രൂപ പിഴയുമാണ് കോടതി വിധിച്ചത്. രാകേഷ് മഹേരിയ, സുബോധ് പർമർ, ദീക്ഷിത് പർമർ തുടങ്ങി 18 പേര്‍ക്കും മേവാനിക്കൊപ്പം കോടതി ശിക്ഷ വിധിച്ചു.