സംസ്ഥാന വ്യാപകമായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ആണ് വിജിലന്‍സ് ആന്റ് ആന്റി നാര്‍കോട്ടിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധനകള്‍ നടത്തിയത്.ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നിര്‍മ്മാണം പുരോഗമിക്കുന്നതും, പൂര്‍ത്തിയായതുമായ റോഡുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ലക്ഷ്യം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരമാണ് പ്രധാനമായും പരിശോധിച്ചത്. ഓപ്പറേഷന് സരള്‍ രാസ്ത എന്ന പേരിലായിരുന്നു പരിശോധന. നിര്‍മ്മാണത്തില്‍ അപകാതയുണ്ടെന്ന് പരാതി ലഭിച്ച റോഡുകളിലാണ് പരിശോധന നടത്തിയത്
സംസ്ഥാനത്തെ മിക്ക ജില്ലകളിലും പരിശോധന നടന്നു. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 82 അധികം റോഡുകളുടെ പരിശോധനയാണ് ഇന്ന് നടന്നത്. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദേശമനുസരിച്ചാണ് റോഡുകളില്‍ മിന്നല്‍ പരിശോധന. റോഡിന്റെ ചെറുഭാഗം പ്രത്യേക മെഷീന് ഉപയോഗിച്ച് വിജിലന്‍സ് സംഘം കട്ട് ചെയ്തു ശേഖരിക്കുന്നുണ്ട്. ഈ സാംപിള്‍ ലാബില്‍ അയച്ചുപരിശോധിക്കും.