ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ പഠനം തുടരാന്‍ അനുവദിയ്ക്കാനാകില്ലെന്ന് കേന്ദ്രം. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന് നിയമം ഇന്ത്യന്‍ യൂണിവഴ്സിറ്റികളില്‍ ഈ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. ഈ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയിനെ ആശ്രയിക്കേണ്ടി വന്നത് നീറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ്. സാമ്പത്തികമായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ളവരാണ് ഈ വിദ്യാര്‍ത്ഥികളെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.