ദോബാര എന്ന ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടി താപ്സി പന്നു. ഒടിടി പ്ലേ അവാര്‍ഡ്സ് 2022 ന് റെഡ് കാര്‍പ്പറ്റില്‍ ആയിരുന്നു സംഭവം.ഒടിടി പ്ലേ അവാര്‍ഡ്സില്‍ താപ്സി മികച്ച അഭിനേത്രിയ്ക്കുള്ള പുരസ്കാരം നേടിയിരുന്നു. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ദില്‍രുബ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.
താപ്സിയുടെ ഏറ്റവും പുതിയ റിലീസായ ദോബാരയ്ക്കെതിരേ കാമ്പയിന് ഉണ്ടായിരുന്നില്ലേ എന്നും ചിത്രം പരാജയമായിരുന്നില്ലേ എന്നുമുള്ള ചോദ്യത്തിനാണ് താപ്സിയുടെ പ്രതികരണം. എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതെക്കുറിച്ച് ഗവേഷണം നടത്തണമെന്നാണ് താപ്സിയുടെ മറുപടി. മാധ്യമപ്രവര്ത്തകന് അതേ ചോദ്യം ആവര്‍ത്തിച്ചത് തപ്സിക്ക് ദേഷ്യം വന്നു
‘ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുന്‍പ് നിങ്ങള്‍ എന്റെ ചോദ്യത്തിന് മറുപടി നല്‍കണം. ഏത് സിനിമയ്ക്കെതിരേയാണ് നെഗറ്റീവ് കാമ്പയിന് ഇല്ലാതിരുന്നത്. എന്തെങ്കിലും പറയുന്നതിന് മുന്‍പ് അല്‍പ്പം ഗവേഷണം ചെയ്യൂ. വെറുതെ ഒച്ച വയ്ക്കരുത്, എന്തറിഞ്ഞാണ് ചോദിക്കുന്നത്. ഒടുവില്‍ സെലിബ്രിറ്റികള്‍ക്ക് മര്യാദയില്ലെന്ന് പറയരുത് എന്നും താപ്സി പറഞ്ഞു.