പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സുനില്‍കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വനം വകുപ്പ് സൈലന്റ് വാലി ഡിവിഷന് കീഴിലെ താത്കാലിക വാച്ചര്‍ ആയിരുന്നു ഇയാള്‍.
കേസിലെ 29-ാം സാക്ഷിയാണ് സുനിൽകുമാർ. മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു നേരത്തേ ഇയാൾ നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം വിസ്താര വേളയിൽ നിഷേധിച്ചു.
മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. കോടതി നിർദേശപ്രകാരം സുനിൽകുമാറിന്റെ കണ്ണ് പരിശോധിച്ചു. സുനിൽ കുമാറിന്റെ കാഴ്ചശക്തിക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തി. പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്ന് പരിശോധാനാ റിപ്പോർട്ട് കോടതിക്ക് കൈമാറും.
മുൻപും കൂറുമാറിയ വനം വാച്ചർമാരെ പിരിച്ചുവിട്ടിരുന്നു. അബ്ദുൽ റസാഖ്, അനിൽ കുമാർ എന്നിവരെയാണു പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം 28ാം സാക്ഷി മണികണ്ഠൻ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.