അനധികൃത മദ്യവില്പന സംഘങ്ങളുടെ ഏറ്റുമുട്ടലിനിടെ യുവാവിനു മരണം. കത്തികളും കമ്പുകളും കൊണ്ടുള്ള മര്‍ദനമാണ് സംഘത്തിലൊരാളുടെ മരണത്തിനു കാരണമായത്. അറസ്റ്റ് ചെയ്ത പ്രതികളില്‍ 6 പേര്‍ക്ക് 10 വര്‍ഷം തടവും ഒരാള്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
ചില പ്രദേശങ്ങളില്‍ ‘മദ്യ വില്പന നടത്തുന്നതിനുള്ള അവകാശത്തെച്ചൊല്ലിയാണ്’ തര്‍ക്കമുണ്ടായത് .
‘തങ്ങളുടെ പ്രദേശങ്ങളില്‍’ മറ്റ് ചിലര്‍ മദ്യം വിറ്റതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പ്രതികളിലൊരാളുടെ മൊഴി. ഇവരെ ചോദ്യം ചെയ്തതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. യുവാവിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പരിക്കേല്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും പ്രതികൾ പറഞ്ഞു.
സംഘര്‍ഷമുണ്ടായ പ്രദേശത്തിന്റെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരാളാണ് കേസില്‍ പ്രധാന സാക്ഷിയായി കോടതിയില്‍ മൊഴി കൊടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.