തെരുവ് നായയെ കെട്ടിത്തൂക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 429 വകുപ്പ് പ്രകാരം ചങ്ങനാശ്ശേരി പോലീസാണ് കേസെടുത്തത്. ഇന്നലെ രാവിലെയാണ്കോട്ടയം ചങ്ങനാശ്ശേരിയിൽ പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ നായയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുന്നത്.
രണ്ട് ദിവസം മുൻപ് ഇവിടെ ഒരു സ്ത്രീയെ തെരുവ് നായ ഓടിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് നായയെ കൊന്ന് കെട്ടിത്തൂക്കയതായാണ് സൂചന. നാട്ടുകാരെത്തിയാണ് നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം കുഴിച്ചിട്ടത്. നായയെ കൊന്നതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറയുന്നു. നായയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. ഇതിനായി നായയുടെ ജഡം തിരുവല്ല വെറ്റിനറി ലാബിലേക്ക് മാറ്റും.