റഷ്യ പിടിച്ചടക്കിയ ഖാര്‍കിവ് മേഖലയുടെ നിയന്ത്രണം തിരിച്ചു പിടിച്ചതായി അവകാശപ്പെട്ട് യുക്രൈന്. ആറ് മാസത്തോളം റഷ്യയുടെ അധീനതയിലായിരുന്നു ഈ പ്രദേശം. ഈ പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതിന് ശേഷം സൈന്യം പട്ടണങ്ങളിലും ഗ്രാമങ്ങളിലും പതാക ഉയര്‍ത്തി.
ആദ്യ ദിവസം തന്നെ ഖാര്‍കിവ് കീഴടക്കിയിരുന്നു. യുക്രൈന്-റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഖാര്‍കിവ് ഒബ്ലാസ്റ്റിലെ വോവ്ചാന്‍സ്കില്‍ യുക്രൈന് സൈന്യം തമ്പടിച്ചിരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഖാര്‍കിവ് നഗരത്തില്‍ റഷ്യന്‍ സൈന്യം പ്രദേശം വിട്ടു.
റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സൈനിക മേധാവികളും ക്രിമിയയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡോണ്‍ബാസിലെ റഷ്യന്‍ സേന വിന്യാസത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ഖാര്‍കിവ് മേഖലയിലെ ഇസിയം, കുപിയാന്‍സ്ക് എന്നിവയും സൈന്യം ഏറ്റെടുത്തതായിട്ടാണ് റിപ്പോര്‍ട്ട്.