ചണ്ഡീഗഢ്: പഞ്ചാബില്‍ ഓപ്പറേഷന് താമര നടപ്പാക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പഞ്ചാബിലെ എഎപി സര്‍ക്കാരിലെ ധനമന്ത്രിയായ ഹര്‍പാല്‍ ചീമയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പഞ്ചാബിലെ എ.എ.പിയുടെ എം.എല്‍.എമാരോട് വലിയ നേതാക്കന്മാരെ കാണാന്‍ ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും പാര്‍ട്ടി മാറാന്‍ കോടികള്‍ വാഗ്ദാനം ചെയ്തുവെന്നുമാണ് ചീമ ആരോപിച്ചത്.
“എതിർ ചേരിയിൽ ചേരാൻ എംഎൽഎമാർ ഓരോരുത്തർക്കും 25 കോടി വീതമാണ് വാഗ്ദാനം ചെയ്തത്. ഓപ്പറേഷൻ താമര കർണാടകയിൽ വിജയിച്ചിരിക്കാം, എന്നാൽ ഡൽഹിയിലെ എംഎൽഎമാർ ഉറച്ചുനിൽക്കുകയും ബിജെപി ഓപ്പറേഷൻ പരാജയപ്പെടുത്തുകയും ചെയ്തു.”- ചീമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പഞ്ചാബിൽ സർക്കാരിനെ മറിച്ചിടാൻ എംഎൽഎമാർക്ക് വലിയ പ്രമോഷനുകളും സ്ഥാനങ്ങളുമാണ് വാഗ്ദാനം ചെയ്തത്. ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർക്ക് നിരവധി ഫോൺ വിളികൾ എത്തിയെന്നും ചീമ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി, അവർ എംഎൽഎമാരെ വാങ്ങാൻ ശ്രമിക്കുകയാണ്. നേരിട്ടും അല്ലാതെയും ഏകദേശം പത്തോളം എംഎൽഎമാരെ സമീപിച്ചു. ശരിയായ സമയത്ത് തെളിവ് നൽകുമെന്നും ചീമ പറഞ്ഞു.
എത്ര എ.എ.പി. എം.എല്‍.എമാരെ ബി.ജെ.പി. സമീപിച്ചുവെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പത്തോളം എന്നായിരുന്നു ചീമയുടെ മറുപടി. കഴിഞ്ഞ ഒരാഴ്ചയായി ബി.ജെ.പി. തങ്ങളുടെ എം.എല്‍.എമാരെ വാങ്ങാന്‍ ശ്രമിക്കുകയാണെന്നും നേരിട്ടും അല്ലാതെയുമായി 7-10 എം.എല്‍.എമാരെ സമീപിച്ചുവെന്നും ചീമ പറഞ്ഞു. ശരിയായ സമയത്ത് തെളിവ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.