രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രി എം എം മണി. കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര പോകേണ്ട രാഹുലിന് ഏതോ പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാണെന്നാണ് എം എം മണിയുടെ പരിഹാസം.
‘വെറുതെ തെറ്റിധരിക്കേണ്ട കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട ജി യ്ക്ക് ഏതോ എല്‍ കെ ജി പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ. അല്ലാതെ ബിജെപിയെ പേടിച്ചിട്ടല്ല കേട്ടോ’ എന്ന് ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന മാപ്പ് പങ്കുവെച്ച് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmmmani.mundackal%2Fposts%2F627971572013136&show_text=true&width=500
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി തിരുവനന്തപുരം ജില്ലയിലാണ് ഇപ്പോള്‍ പര്യടനം നടക്കുന്നത്. ഇതിനിടെയാണ് എം എം മണിയുടെ പരിഹാസം.