വീണ്ടും മുത്തച്ഛനായി രജനീകാന്ത്.രജനികാന്തിന്റെ ഇളയ മകള്‍ സൗന്ദര്യയ്ക്കും ഭര്‍ത്താവ് വിശാകന്‍ വണങ്കമുടിക്കും ആണ്കുഞ്ഞു പിറന്നു. സോഷ്യല്‍ മീഡിയയിലൂടെ സൗന്ദര്യ തന്നെയാണ് സന്തോഷവാര്‍ത്ത അറിയിച്ചത്.
‘ദൈവത്തിന്റെയും മാതാപിതാക്കളുടെ അനുഗ്രഹത്തിലും വിശാഖനും വേദും ഞാനും വേദിന്റെ കുഞ്ഞനുജനെ വരവേറ്റു .വീര്‍ രജനീകാന്ത് വണങ്കമുടി എന്നാണ് കുഞ്ഞിന് പേരിട്ടതെന്നും സൗന്ദര്യ അറിയിച്ചു. കുഞ്ഞിന്റെ കയ്യിന്റേയും ഗര്‍ഭകാലത്തെ ചിത്രങ്ങളും സൗന്ദര്യ പങ്കുവച്ചിട്ടുണ്ട്. . ഇന്നലെയാണ് കുഞ്ഞ് ജനിച്ചത്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.
2019ലാണ് സൗന്ദര്യയും വിശാഖനും വിവാഹിതരാവുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. സൗന്ദര്യയുടേയും വിശാഖന്റേയും ആദ്യത്തെ കുഞ്ഞാണ് വീര്‍.