സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം. തിരുവനന്തപുരത്ത് വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക ഘോഷയാത്ര വെള്ളയമ്പലം മാനവീയം വീഥിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ലാഗ് ഓഫ് ചെയ്യും.വൈകീട്ട് ഏഴിന് നിശാഗന്ധിയില്‍ സമാപനസമ്മേളനത്തിലും സമ്മാനദാനചടങ്ങിലും ചലച്ചിത്ര താരം ആസിഫ് അലി മുഖ്യ അതിഥിയായി എത്തും.
77 കലാരൂപങ്ങളും 76 ഫ്ളോട്ടുകളും അടങ്ങുന്നതാന് ഘോഷയാത്ര. അശ്വാരൂഢ സേനയും സേനാ വിഭാഗങ്ങളുടെ ബാന്‍ഡുകളും നഗരവീഥികളിലൂടെ കടന്നുപോകും. യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ വി ഐ പി പവിലിയനില്‍ മുഖ്യമന്ത്രി,ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്. അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു, ഘോഷയാത്രാ കമ്മിറ്റി ചെയര്മാന് ഡി.കെ. മുരളി എം.എല്‍.എ. തുടങ്ങിയവര്‍ സംബന്ധിക്കും
ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തില്‍ പ്രത്യേക ഗതാഗതക്രമീകരണവുമുണ്ടാകും. വൈകീട്ട് മൂന്നിന് ശേഷം നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.