ന്യൂഡൽഹി: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) അധ്യക്ഷനായി ശരദ് പവാറിനെ വീണ്ടും തിരഞ്ഞെടുത്തു. ഡൽഹിയിൽ നടന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
അടുത്ത നാല് വർഷത്തേക്കാണ് എൺപത്തിയൊന്നുകാരനായ ശരദ് പവാറിനെ പാർട്ടിയുടെ അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുത്തത്.
1999ൽ കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിച്ചതു മുതൽ പാർട്ടിയുടെ അധ്യക്ഷനാണ്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേനയെ ഒപ്പം കൂട്ടി കോൺഗ്രസ്– എൻസിപി പിന്തുണയോടെ മഹാരാഷ്ട്രയിൽ ഭരണം പിടിച്ചതു പവാറിന്റെ നേതൃത്വത്തിലാണ്.