ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ചതിലും മികച്ച ഓപ്പണിംഗ് കളക്ഷൻ നേടി രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിൽ എത്തിയ അയൻ മുഖർജിയുടെ ‘ബ്രഹ്മാസ്ത്ര’ . ആദ്യ ദിനം തിയേറ്ററുകളിൽ ‘ബ്രഹ്മാസ്ത്ര’യുടെ 13000-ലധികം ഷോകൾ നടന്നു, അവയുടെ ടിക്കറ്റുകളും വൻതോതിൽ വിറ്റുപോയി.
50 കോടിയിലധികമാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. ആദ്യ ഷോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ‘ബ്രഹ്മാസ്ത്ര’ ഓൺലൈൻ ഷോകളുടെ അഡ്വാൻസ് ബുക്കിംഗിൽ നിന്ന് മാത്രം 19.66 കോടി രൂപ നേടിയിരുന്നു. ആദ്യ റിപ്പോർട്ടുകൾ പ്രകാരം ‘ബ്രഹ്മാസ്ത്ര’ ബോക്സ് ഓഫീസിൽ ഏകദേശം 36 കോടി രൂപയുടെ ഓപ്പണിംഗ് കളക്ഷൻ നേടി. ‘ബ്രഹ്മാസ്ത്ര’യുടെ ഹിന്ദി പതിപ്പിന് ഏകദേശം 32 കോടിയോളം രൂപയാണ് വരുമാനം.കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ ബോളിവുഡ് ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’ എന്ന് ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകളിൽ നിന്ന് വ്യക്തമാണ്.
രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരാണ് ‘ബ്രഹ്മാസ്ത്ര’യിലെ പ്രധാന ജോഡികൾ, കൂടാതെ അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാരൂഖ് ഖാനും ദീപിക പദുക്കോണും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു.