കടയില്‍ സാധനം വാങ്ങാന്‍ പോയ യുവാവിനെ തെരുവ് നായ ആക്രമിച്ചു. സാബിത്ത് എന്നയാളെയാണ് തെരുവ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ സാബിത്തിന് വീണ് പരിക്കേറ്റു. പട്ടാമ്പി വിളയൂരിലാണ് സംഭവം.
ഇന്ന് രാവിലെ തൃശൂരിലും തെരുവ് നായ ആക്രമണമുണ്ടായിരുന്നു. തെരുവ് നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരുവ് നായയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഭിന്നശേഷിക്കാരിയായ യുവതി ചികിത്സയിലാണ്.