പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി അബുദാബിയില്‍ ഉച്ചവിശ്രമം ഈ മാസം 15 വരെ തുടരണമെന്ന് അബുദാബി നഗരസഭ.തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12:30 മുതല്‍ 3 മണി വരെയാണ് വിശ്രമം. ജൂണ്‍ 15നാണ് അബുദാബിയില്‍ ഉച്ചവിശ്രമം ആരംഭിച്ചത്. ചൂടിന് കുറച്ചു ശമനമുണ്ടെന്നു കരുതി നിയമത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും നിയമ ലംഘകര്‍ക്കെതിരെ നഗരസഭ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
തീരുമാനം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക്, തൊഴിലാളികളുടെ എണ്ണം കണക്കാക്കി 5000 ദിര്‍ഹം വീതം പിഴ ചുമത്തും. ജോലി സമയങ്ങളിലും ഇടവേളകളിലും തൊഴിലാളികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്. കടുത്ത വെയിലിൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിയുന്നത് സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നഗരസഭ മിന്നല്‍ പരിശോധനകളും നടത്തുന്നു.
അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലവിതരണ-മലിനജല ലൈനുകള്‍, വൈദ്യുത ലൈനുകള്‍, ഗ്യാസ് അല്ലെങ്കില്‍ ഓയില്‍ പൈപ്പ് ലൈനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്ന ജോലികള്‍ക്ക് ഉച്ചവിശ്രമം ലഭിക്കില്ല. റോഡുകളിലെ ഗതാഗത തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ജോലി ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യമില്ല.