ദുബായ്: ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ റൗണ്ടിലെ അവസാന മത്സരത്തില്‍ പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് ജയം. 122 റണ്‍സ് പിന്തുടര്‍ന്ന ലങ്ക മൂന്ന് ഓവറുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇതേ ടീമുകള്‍ വീണ്ടും ഏറ്റുമുട്ടും. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ദസൂണ്‍ ഷനകയും സംഘവും ഫൈനലിന് തയ്യാറെടുക്കുന്നത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 19.1 ഓവറിൽ 121 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ പതറിയെങ്കിലും, പാത്തും നിസ്സങ്കയുടെ അർധസെഞ്ചറി മികവിൽ 18 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ശ്രീലങ്ക വിജയത്തിലെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇരു ടീമുകളും ഒരിക്കൽക്കൂടി മുഖാമുഖമെത്തും.
ചേസിങ്ങിൽ ആദ്യ രണ്ട് ഓവറിൽ രണ്ടു റൺസിനിടെ ശ്രീലങ്ക രണ്ടു വിക്കറ്റ് നഷ്ടമാക്കിയതാണ്. എന്നാൽ, നിസ്സങ്ക 48 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 55 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
നിസ്സങ്കയ്ക്കു പുറമെ ഭാനുക രജപക്സെ (19 പന്തിൽ 24), ക്യാപ്റ്റൻ ദസൂൺ ഷാനക (16 പന്തിൽ 21), വാനിന്ദു ഹസരംഗ (മൂന്നു പന്തിൽ പുറത്താകാതെ 10) എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി.
പാകിസ്താന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നയിന്‍ എന്നിവര്‍ രണ്ട് വിക്കറ്റും ഉസ്മാന് ഖാദിര്‍ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടിയ നായകന് ദസൂണ്‍ ഷാനക പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19.1 ഓവറില്‍ 121 റണ്‍സിന് പാകിസ്താന് കൂടാരം കയറി. 29 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്കോറര്‍.
മുഹമ്മദ് റിസ്വാന് 14(14), ഫഖര്‍ സമാന് 13(18), ഇഫ്തികര്‍ അഹ്മദ് 13(17), ഖുഷ്ദില്‍ ഷാ 4(8), മുഹമ്മദ് നവാസ് 26(18), എന്നിങ്ങനെയാണ് മറ്റ് പ്രധാന ബാറ്റര്‍മാരുടെ സംഭാവന. ആസിഫ് അലി, ഹസന് അലി എന്നിവര്‍ റണ്ണൊന്നും നേടാതെ മടങ്ങി. ഉസ്മാന് ഖാദിര്‍ 3(6), ഹാരിസ് റൗഫ് 1(2) റണ്‍സ് നേടി പുറത്തായപ്പോള്‍ മുഹമ്മദ് ഹസ്നയിന്‍ 0*(1) പുറത്താകാതെ നിന്നു.
ശ്രീലങ്കയ്ക്ക് വേണ്ടി വാണിന്ദു ഹസരംഗ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. മഹേഷ് തീക്ഷണ, പ്രമോദ് മധുഷാന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ധനഞ്ജയ ഡിസില്‍വ, ചാമിക കരുണരത്നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.