ന്യൂഡൽഹി: ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിയേക്കും. കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ സാധ്യതയില്ല. ഭരണഘടനാ ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കിൽ മാത്രമേ കേസ് പരിഗണിക്കൂ.
സുപ്രീം കോടതി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം ഉള്ളത്. ലാവ്ലിൻ കേസ് ഇതിനോടകം മുപ്പതിൽ അധികം തവണ മാറ്റിവച്ചിട്ടുണ്ട്.