ഡയമണ്ട് ലീഗ് സീരീസിന്റെ കലാശപ്പോരാട്ടത്തില്‍ ഡൈമണ്ട് ട്രോഫി നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന പദവി സ്വന്തമാക്കി ജാവലിൻ ത്രോ താരം നീരജ് ചോപ്ര.ഫൈനലില്‍ 88.44 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഈ നേട്ടം സ്വന്തമാക്കിയത്.
ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെജ്, ജര്‍മ്മനിയുടെ ജൂലിയന്‍ വെബ്ബര്‍ എന്നിവരെ പിന്നിലാക്കിയാണ് നീരജ് ഫിനിഷ് ചെയ്തത്. 84.15 മീറ്റര്‍ എറിഞ്ഞ് ആദ്യ ശ്രമത്തില്‍ തന്നെ വഡ്ലെജ് ലീഡ് നേടിയപ്പോള്‍ നീരജ് ഒരു ഫൗളോടെയാണ് തുടങ്ങിയത്. എന്നാല്‍ രണ്ടാം ശ്രമത്തില്‍ നീരജ് 88.44 മീറ്റര്‍ എറിഞ്ഞു. മത്സരം അവസാനിക്കുന്നതു വരെ ഇതിനെ മറികടക്കാന്‍ മറ്റാര്‍ക്കുമായില്ല. മൂന്നാം ശ്രമത്തില്‍ 88.00 മീറ്ററും നാലാം ശ്രമത്തില്‍ 86.11 മീറ്ററും അഞ്ചാം ശ്രമത്തില്‍ 87.00 മീറ്ററും അവസാന ശ്രമത്തില്‍ 83.60 മീറ്ററും നീരജ് എറിഞ്ഞു.
തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഡയമണ്ട് ട്രോഫി നേടണമെന്ന് നീരജ് പറഞ്ഞിരുന്നു. ഇത്തവണ ടോ്ക്കിയോ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവ് ജാക്കൂബ് വാഡ്ലെച്ചിനെ ഉള്‍പ്പെടെ പിന്തള്ളിയാണ് ഈ ചരിത്ര നേട്ടം.2021ല്‍ ഒളിമ്പിക്സ് സ്വര്‍ണം, 2018ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം, 2018ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം, 2022ല്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് വെള്ളി എന്നിവ നീരജ് നേടിയിട്ടുണ്ട്.