രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിവസത്തിന് തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ തുടക്കമായി. രാഹുല്‍ ഗാന്ധി സ്കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ ദേശീയ പതാക ഉയര്‍ത്തി. കര്‍ഷക ആത്മഹത്യകള്‍ക്ക് പിന്നാലെ തലയോട്ടികളുമായി ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച കര്‍ഷകരുമായി അദ്ദേഹം സംവദിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും.
12 സംസ്ഥാനങ്ങളിലൂടെ തുടരുന്ന യാത്ര 3,500 കിലോമീറ്റര്‍ ദൂരം പിന്നിടും. ഏകദേശം 150 ദിവസമെടുത്ത് യാത്ര കശ്മീരില്‍ സമാപിക്കും. 2024ലെ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സാധ്യതകൾ മെച്ചപ്പെടുത്താനുള്ള കോൺഗ്രസിന്റെ തീരുമാനമായാണ് അഞ്ചുമാസം നീണ്ട യാത്രയെ കാണുന്നത്.
യാത്രയുടെ രണ്ടാം ദിവസം, ഏകദേശം 13 കിലോമീറ്റര്‍ യാത്ര ചെയ്ത് ശുചീന്ദ്രത്തുള്ള 101 വര്‍ഷം പഴക്കമുള്ള സ്കൂളിലെത്തിയിരുന്നു. ഇതിനിടെ ലഭിച്ച ചെറിയ ഇടവേളയില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
ബുധനാഴ്ച കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഫ്ളാഗ് ഓഫ് ചെയ്തത്. യാത്രയ്ക്ക് മുന്നോടിയായി രാഹുല്‍ പിതാവ് രാജീവ് ഗാന്ധിയുടെ ശ്രീപെരുംപുത്തൂരിലെ സ്മൃതി മണ്ഡലപത്തിൽ ആദരാഞ്ജലി അർപ്പിച്ചിരുന്നു.