എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ക്കും ഡിലിറ്റ് നല്‍കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കം വിവാദമാകുന്നു. വിദ്യാഭ്യാസ, സാമുദായിക രംഗത്ത് ഇരുവരും രാജ്യത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഡിലിറ്റ് നല്‍കണമെന്നാണ് പ്രമേയം.
വിസിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തിലാണ് ഇരുവര്‍ക്കും ഡിലിറ്റ് നല്‍കാനുള്ള പ്രമേയം ഇടതുപക്ഷ അംഗമായ ഇ. അബ്ദുറഹിമാന് അവതരിപ്പിച്ചത്. എന്നാല്‍ ചില അംഗങ്ങള്‍ രണ്ടു സമുദായ നേതാക്കള്‍ക്ക് ഡിലിറ്റ് നല്കുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാട്ടിയതോടെ തീരുമാനമെടുക്കാന്‍ രണ്ടംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.