സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 120 രൂപയുടെ വര്‍ധവ് ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 15 രൂപയുടെ വർദ്ധനവ് ഉണ്ടായി.
കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520 രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറവ് ഉണ്ടായിരുന്നു.
ഏകദേശം മൂന്നാഴ്ചക്കിടെ ആയിരം രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണവില ഉയർന്നിരുന്നു.