ഡൽഹി: അഞ്ച് ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന. അതിഷി, ദുർഗേഷ് പതക്, സൗരഭ് ഭരദ്വാജ്, സഞ്ജയ് സിംഗ്, ജാസ്മിൻ ഷാ എന്നിവർക്കെതിരെയാണ് ഗവർണറുടെ വക്കീൽ നോട്ടീസ്.
നോട്ട് അസാധുവാക്കൽ കാലത്ത് ഖാദി വില്ലേജ് ഇൻഡസ്ട്രീസിന്റെ ചെയർമാനായിരിക്കെ സക്സേന അഴിമതി നടത്തിയെന്നായിരുന്നു ഇവരുടെ ആരോപണം. ഖാദിയുടെ ചെയർമാനായിരിക്കെ 1,400 കോടി രൂപയുടെ നിരോധിത കറൻസി നോട്ടുകൾ മാറ്റിയെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചു.
48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാൻ എ.എ.പി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സിംഗപ്പൂർ സന്ദർശനത്തിന് ഗവർണർ അനുമതി നൽകാത്തതിൽ നേരത്തെ പ്രതിഷേധമുയർന്നിരുന്നു.