തിരുവനന്തപുരം: തിരുവന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ രണ്ടു പേരെ കാണാതായി. ഒഴുക്കില്‍പ്പെട്ട പത്തംഗ സംഘത്തില്‍ എട്ടു പേരെ രക്ഷപ്പെടുത്തി. അമ്മയേയും കുഞ്ഞിനേയുമാണ് കാണാതായത്.
മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരാണ് അപകടത്തില്‍പ്പെട്ടത്.
ആറു വയസ്സുള്ള കുഞ്ഞിനെയും അമ്മയെയും ആണ് കണ്ടെത്താൻ ഉള്ളത്. രണ്ടുപേരെ മറുകരയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
നെടുമങ്ങാട് നിന്നെത്തിയവര്‍ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. കാണാതായ അമ്മയ്ക്കും കുഞ്ഞിനുമായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.