കോഴിക്കോട്: സി.കെ സുബൈറിനെ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന് ദേശീയ നിർവാഹകസമിതി യോഗത്തിലാണ് തീരുമാനം.
യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും പുതിയ ദേശീയ കമ്മിറ്റികളെയും ഇന്ന് പ്രഖ്യാപിച്ചു. പി.വി അഹമ്മദ് സാജുവാണ് എംഎസ്എഫ് ദേശീയ പ്രസിഡന്റ്. നിലവിൽ പ്രസിഡന്റായിരുന്ന ടി.പി അഷ്റഫലി യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയാകും. എസ്.എച്ച് മുഹമ്മദ് അർഷദ് ആണ് എംഎസ്എഫ് ദേശീയ ജനറൽ സെക്രട്ടറി.
ആസിഫ് അൻസാരിയാണ് യൂത്ത്ലീഗ് ദേശീയ പ്രസിഡന്റ്. അഡ്വ. ഫൈസൽ ബാബുവാണ് ജനറൽ സെക്രട്ടറി. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.