കൊല്ലം: തെന്മല പരപ്പാർ ഡാമിൻ്റെ ഷട്ടറുകൾ ആറാം തീയതി രാവിലെ 11 മണിക്ക് ഉയർത്തും. ആദ്യം അഞ്ച് സെൻറീമീറ്ററാണ് ഉയർത്തുക. പടിപടിയായി 20 സെൻറീമീറ്റർ വരെ ഷട്ടർ ഉയർത്തും.
വൃഷ്ടി പ്രദേശത്ത് മഴ സാധ്യത ഉള്ളതിനാലാണ് ഷട്ടർ ഉയർത്താൻ തീരുമാനിച്ചത്. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.