തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ, വിവിധ വിഭാഗങ്ങൾക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ, ബുക്കുകൾ, ഇ ജേണൽ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്.
മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. അടുത്തത് കെട്ടിട നിർമാണമാണ് നടക്കുന്നത്. ഇതുകൂടാതെയാണ് മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.