സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയ്ക്ക് രാജ്യാന്തര നാണ്യനിധിയുടെ സാമ്പത്തിക സഹായം . 290 കോടി ഡോളര്‍ വായ്പയായി നല്കാന് രാജ്യാന്തര നാണ്യനിധിയും ശ്രീലങ്കയും ധാരണയിലെത്തി.
48 മാസത്തിനുള്ളില്‍ പണം നല്കുന്ന രീതിയിലാണ് ശ്രീലങ്കയുമായി പ്രാഥമിക തലത്തില്‍ ധാരണയിലെത്തിയതെന്ന് രാജ്യാന്തര നാണ്യനിധി പ്രസ്താവനയില്‍ പറയുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വായ്പ.
1948ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട സാമ്പത്തിക സ്ഥിതിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശനാണ്യശേഖരം ഗണ്യമായി കുറഞ്ഞതാണ് പ്രതിസന്ധിയുടെ കാരണം.ഇക്കാലയളവില്‍ 290 കോടി ഡോളറാണ് വായ്പയായി അനുവദിക്കുക.