വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു. ഗ്യാസ് വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില 91.50 രൂപയാണ് എണ്ണ വിപണന കമ്പനികൾ കുറച്ചിരിക്കുന്നത്.ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില 2022 സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
പുതുക്കിയ വിജ്ഞാപനമനുസരിച്ച്, 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഡല്‍ഹിയില്‍ 1,885 രൂപയാണ് വില. ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ മൂന്ന് പ്രധാന നഗരങ്ങളിലും വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറഞ്ഞിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2,095.50 രൂപയില്‍ നിന്ന് 1,995.50 രൂപയായി കുറഞ്ഞു. മുംബൈയ്ക്ക് സമാനമായി, ഒരു വാണിജ്യ സിലിണ്ടറിന് 1,936.50 രൂപയ്ക്ക് പകരം 1,844 രൂപയും ചെന്നൈയില്‍ 2,141 രൂപയ്ക്ക് പകരം 2,045 രൂപയുമാണ് പുതുക്കിയ ശേഷമുള്ള നിരക്ക്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 2,354 രൂപയില്‍ നിന്ന് ജൂണ്‍ ഒന്നിന് 2,219 രൂപയായി കുറഞ്ഞിരുന്നു. ഒരു മാസത്തിനുശേഷം, 98 രൂപ കുറഞ്ഞ് സിലിണ്ടറിന് 2,021 രൂപയായി. ആഗസ്റ്റ് മാസത്തില്‍ 1976.50 രൂപയായിരുന്നു സിലിണ്ടറിന്റെ വില.