കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം മേഘവിസ്ഫോടനമാണെന്ന് മേയർ അനിൽകുമാർ. സംവിധാനങ്ങളുടെ പരാജയങ്ങൾ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് തടസ്സമായെന്നും മേയർ പറഞ്ഞു. വേലിയേറ്റമാണ് വെള്ളം ഇറങ്ങാൻ പിന്നിൽ . കാലാവസ്ഥാ വ്യതിയാനം ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ വെള്ളക്കെട്ട് ഒഴിവാക്കാനാകൂ. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പ്രത്യേക ചുറ്റളവില്‍ ശക്തമായ ആഘാതമേല്‍പ്പിക്കുന്ന മഴയെ കേരളം കരുതിയിരിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അശാസ്ത്രീയമായ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ കാര്യക്ഷമമായി നടപ്പാക്കിയില്ലെന്ന് കൊച്ചി മുൻ മേയർ സൗമിനി ജെയിൻ കുറ്റപ്പെടുത്തി.
ഇന്നലെ രാവിലെ മുതൽ കൊച്ചിയിലെ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു. കലൂർ സ്റ്റേഡിയം റോഡിലും എംജി റോഡിലും ഹൈക്കോടതിയ്ക്ക് മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു.