തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് എയർപോർട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.
സെപ്റ്റംബർ ഒന്നാം തീയതി കാലടി, എയർപോർട്ട് മേഖലയിലും, രണ്ടിന് എയർപോർട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒന്നിന് വൈകീട്ട് 5 മുതൽ 8 വരെ എയർപോർട്ട് കാലടി മേഖലയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളളത്.
രണ്ടിന് പകൽ 11 മുതൽ രണ്ട് വരെ എയർപോർട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യത്രയ്ക്കായി എയർപോർട്ടിലേക്ക് വരുന്നവർ ഇതനുസരിച്ച് നേരത്തെ എത്തിച്ചേരേണ്ടതാണ്.
വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും.