നിയമസഭയിലെ ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടികൾ ആവർത്തിച്ച് നൽകിയതിനു ആരോഗ്യമന്ത്രി വീണാ ജോർജ്ജിനു സ്പീക്കർ എംബി രാജേഷിൻറെ താക്കീത്.ഇത്തരത്തിലുള്ള ശൈലിയിൽ മറുപടി നൽകരുതെന്ന് സ്പീക്കർ നിർദ്ദേശം നൽകി.രേഖാമൂലമാണ് താക്കീത് നൽകിയത്.
പിപിഇ കിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രി ഒരേ മറുപടി നൽകുകയായിരുന്നു. ഇത്തരം ശൈലി ആവർത്തിക്കരുതെന്നാണ് സ്പീക്കറുടെ താക്കിത്. എപി അനിൽ കുമാറിന്റെ പരാതിയിലാണ് നടപടി. ആരോഗ്യമന്ത്രിയെ നിയമസഭ സെക്രട്ടറിയേറ്റ് ഇക്കാര്യം അറിയിക്കുകയും ചെയ്തു.