ലോക കോടീശ്വരപട്ടികയില്‍ മൂന്നാമനായി ഗൗതം അദാനി. ഇതാദ്യമായാണ്ബ്ലൂംബര്ഗ് കോടീശ്വര പട്ടികയില്‍ ഒരു ഏഷ്യക്കാരന് മൂന്നാമത് എത്തുന്നത് . 10,97,310 കോടി രൂപ(137.40 ബില്യണ്‍ ഡോളര്‍)യാണ് അദാനിയുടെ ആസ്തി. ഇലോണ്‍ മസ്ക്, ജെഫ് ബെസോസ് എന്നിവര്‍മാത്രമാണ് ഇനി അദാനിക്കുമുന്നിലുള്ളത്.
കഴിഞ്ഞമാസമാണ് ബില്‍ ഗേറ്റ്സിനെ ഗൗതം അദാനി മറികടന്ന് നാലാമതെത്തിയത്. ഈ വര്‍ഷം മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അറുപതുകാരനായ ഗൗതം അദാനിയുടെ നേട്ടം.
പട്ടികയില്‍ മുകേഷ് അംബാനി പതിനൊന്നാമതാണ്ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ ഫെബ്രുവരിയില്‍ അദാനി മറികടന്നിരുന്നു.