തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടു വിവാദമായ ലോകായുക്ത ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം ഇന്നു നിയമസഭയിൽ മടങ്ങിയെത്തും.
ലോകായുക്തയുടെ വിധിയിൽ അപ്പീൽ അധികാരികളായി നിയമസഭയെയും മുഖ്യമന്ത്രിയെയും സ്പീക്കറെയും സർക്കാരിനെയും ചുമതലപ്പെടുത്തുന്ന ഭേദഗതി വ്യവസ്ഥകളോടെയാണ് ബില്ലെത്തുന്നത്. സഭ ചർച്ച ചെയ്ത് ബിൽ പാസാക്കും.രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും ലോകായുക്തയുടെ പരിധിയിൽ നിന്നൊഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.