കൊച്ചി: ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. റൂള്‍ കര്‍വ് പ്രകാരം ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
50 മുതല്‍ 100 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തി 68 മുതല്‍ 131 ക്യുമെക്സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.