സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത കേസിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. സിദ്ദിഖ് കാപ്പൻ സമർപ്പിച്ച ജാമ്യഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. സെപ്തംബർ ഒൻപതിന് ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.
സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നും പിഎഫ്ഐ പണം നൽകിയെന്നത് ആരോപണം മാത്രമാണെന്നും അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. പിഎഫ്ഐ നിരോധിത സംഘടനയല്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.കാപ്പനൊപ്പം അറസ്റ്റിലായ മറ്റ് രണ്ട് പേർ കലാപ കേസുകളിൽ പ്രതിയാണെന്ന് യുപി സർക്കാർ പറഞ്ഞു.
സിദ്ദിഖ് കാപ്പനെ ജയിലിൽ അടക്കാൻ തങ്ങളുടെ കൈയ്യിൽ മതിയായ തെളിവുകളും കാരണങ്ങളും ഉണ്ടെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക ഗരിമ പ്രസാദ് പറഞ്ഞു. ഇതോടെയാണ് ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹത്രാസിലെ ബലാത്സംഗ കൊലപാതകക്കേസ് റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകനാണ് സിദ്ധിഖ് കാപ്പൻ.