കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥത മൂലം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് കെഎസ്ആര്‍ടിസി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സത്ഹേശൻ ആരോപിച്ചു .
കെഎസ്ആര്‍ടിസിയെ ദയാവധത്തിന് വിട്ടു കൊടുത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും .പാവപ്പെട്ടവന്റെ പൊതുഗതാഗത സംവിധാനത്തെ രക്ഷപ്പെടുത്താന്‍ സര്‍ക്കാരിന് താല്പര്യമില്ലെന്നും വി ഡി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയ ശേഷമാണ് ശമ്പള പരിഷ്കരണം നടത്തിയത്. ഇപ്പോള്‍ എതിര്‍ക്കുന്നു. അധിക വരുമാനമുണ്ടാക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണം. ഈ ആഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യൂണിയനുകളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ആന്റണി രാജു വ്യക്തമാക്കി.