ആനക്കൊമ്പ് കൈവശം വെച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജി തള്ളിയതിനെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകിയതെന്നും പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 2012ലാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നിന്നും ആനക്കൊമ്പുകൾ പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ് പിടിച്ചെടുത്തത്.