തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം. അറസ്റ്റിലായ 6 എബിവിപി പ്രവർത്തകർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു.
വഞ്ചിയൂരിലെ എ.ബി.വി.പി-സി.പി.ഐ.എം സംഘർഷത്തിന് പിന്നാലെയാണ് ഇന്നലെ പുലർച്ചെ സി.പി.ഐ.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. ബൈക്കിൽ എത്തിയ സംഘം കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമിച്ചത് എ.ബി.വി.പി പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തിയത്. ആറു പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരിൽ മൂന്നു പേർ ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.