ഗണേശ ചതുര്‍ത്ഥി ദിനത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ബിരിയാണിയും ഇറച്ചിയും വില്‍ക്കുന്നതിന് നിരോധനമേർപ്പെടുത്തി പോലീസ്. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് സെപ്തംബര്‍ 2, 4 തീയതികളിലാണ് ബിരിയാണിയും ഇറച്ചിയും വില്‍ക്കുന്നത് നിരോധിച്ചു കൊണ്ട് കാഞ്ചീപുരം പോലീസ് സര്‍ക്കുലര്‍ ഇറക്കിയത്.
ഈ വര്‍ഷം ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 10 വരെയാണ് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്തുന്നത്.
ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ഘോഷയാത്ര നടക്കുന്ന ക്ഷേത്രനഗരമായ ശിവകാഞ്ചിയിലെ എല്ലാ ബിരിയാണി, ഇറച്ചി കടകളും അടച്ചിടനാണ് പോലീസ് സർക്കുലർ .