തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യ മന്ത്രി ജി.ആര് അനില്‍. ഇന്നു മാത്രം ആകെ 7,18,948 കിറ്റുകള്‍ വിതരണം ചെയ്തു.
ഓഗസ്റ്റ് 23 മുതല്‍ 27 വരെ മഞ്ഞ, പിങ്ക് കാർഡുടമകള്‍ക്കായിരുന്നു കിറ്റ് വിതരണം. ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. നിശ്ചയിക്കപ്പെട്ട തീയതികളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ കിറ്റ് നൽകുന്നതാണ്.
ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകൾക്കും തുടക്കമായി. മിൽമ, മീറ്റ് പ്രഡക്ട്സ് ഓഫ് ഇന്ത്യ, കൈത്തറി ഉത്പന്നങ്ങൾ, ഗ്രാമപ്രദേശങ്ങളിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ എന്നിവ ഈ ഫെയറുകളിലൂടെ വിതരണത്തിന് സജ്ജമാണ്.