എന്ത് വില കൊടുത്തും എന്റെ ടീമിനെ ജയിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം. അവിടെ ഞാന്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുകയും ഗ്രൗണ്ടിന് പുറത്തേക്ക് പോവുകയും ചെയ്യുന്നെങ്കില്‍ അങ്ങനെയാവട്ടെ എന്ന് വിരാട് കോലിയുടെ വാക്കുകൾ.തീവ്രത നിറഞ്ഞ ശരീര ഭാഷ ഗ്രൗണ്ടില്‍ വരുന്നതിന് പിന്നില്‍ തന്റെ പ്രയത്നം വേണ്ടിവരുന്നുണ്ടെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. അത്തരം ശരീര ഭാഷ വിചിത്രമാണ് എന്ന് തനിക്ക് തോന്നുന്നില്ലെന്നും കോഹ്ലി പറഞ്ഞു. ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ ആണ് കോലി ഇക്കാര്യങ്ങൾ പറയുന്നത്
പുറത്തുള്ളവരും ടീമിനുള്ളില്‍ ഉള്ളവരില്‍ ചിലരും ചോദിക്കാറുണ്ട് എങ്ങനെ ഈ തീവ്രത നിലനിര്‍ത്തുന്നു എന്ന്. അത്തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് ഞാന്‍ നടത്തുക, അതുപോലെ കളിക്കാന്‍ പ്രാപ്തനാവുക. അത്രയും തീവ്രത സ്വാഭാവികമായി ലഭിക്കുന്നതല്ല. സ്വയം പ്രയത്നിച്ച് നേടുന്നതാണ്. എന്താണ് ഈ ദിവസത്തിന് എനിക്ക് നല്കാന് കഴിയുക എന്ന് ചിന്തിച്ച് ഉറക്കം ഉണരുന്ന വ്യക്തിയാണ് ഞാന്‍. ചെയ്യുന്ന എന്തും സന്തോഷത്തോടെ എന്റെ സാന്നിധ്യം അറിയിച്ച് ചെയ്യാനാണ് ശ്രമിക്കുക. എല്ലായ്പ്പോഴും ഞാന്‍ അങ്ങനെയായിരുന്നു, എന്നാണ് കോഹ്ലി വ്യക്തമാക്കുന്നത്.
ഗ്രൗണ്ടില്‍ പ്രകടിപ്പിക്കുന്ന ഈ തീവ്രതയെ കുറിച്ച് പലരും ചോദിക്കുമ്പോള്‍ ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് മറുപടി നല്‍കുക. ഓരോ പന്തിലും എനിക്ക് ഒരുപാട് സംഭാവന ചെയ്യാനുണ്ട്. എന്നിലെ ഊര്‍ജത്തിന്റെ ഓരോ ഇഞ്ചും അതിനായി ഞാന്‍ ഫീല്‍ഡില്‍ നല്‍കുമെന്നും കോലി പറഞ്ഞു.
Up close and personal with @imVkohli!
Coming back from a break, Virat Kohli speaks about the introspection, the realisation and his way forward! 👍
Full interview coming up on https://t.co/Z3MPyeKtDz 🎥
Watch this space for more ⌛️ #TeamIndia | #AsiaCup2022 | #AsiaCup pic.twitter.com/fzZS2XH1r1
— BCCI (@BCCI) August 27, 2022