ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സാത്വിക്-ചിരാഗ് ഡബിള്‍സ് സഖ്യത്തിന് വെങ്കലനേട്ടം . സെമി ഫൈനല്‍ പോരില്‍ മലേഷ്യയുടെ ആരോണ്‍ ചിയ-സോ വൂയി സഖ്യത്തോടാണ് ഇവര്‍ പരാജയപ്പെട്ടത്. സ്കോര്‍ 20-22, 21-18, 21-16.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സഖ്യമാണ് ഇവരുടേത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഡബിള്‍സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇത്.
76 മിനിറ്റ് നീണ്ട പോരില്‍ ആദ്യ സെറ്റ് നേടി ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം നേടി. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടിടത്ത് നിന്നും തിരികെ കയറി മലേഷ്യന്‍ സംഘം ഫൈനല്‍ ഉറപ്പിച്ചു. പുരുഷവിഭാഗം ഡബിള്‍സില്‍ മത്സരിച്ച ഇന്ത്യയുടെ എംആര്‍ അര്ജുന്-ധ്രുവ് കപില സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. വനിതാ ഡബിള്‍സില്‍ 2011ന് അശ്വിനി പൊന്നപ്പ-ജ്വാല സഖ്യം മെഡല്‍ നേടിയിരുന്നു.