എഐഎഫ്എഫിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ച് ഫിഫ . ഫെഡറേഷൻ ഭരണത്തിൽ ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടിയായിരുന്നു എഐഎഫ്എഫിനെ സസ്പെൻഡ് ചെയ്തത്. . 12 വർഷമായി അഖിലേന്ത്യാ ഫുട്ബോൾ പ്രസിഡൻറ് സ്ഥനത്ത് തുടരുന്ന പ്രഫുൽ പട്ടേലിനെ നീക്കി മൂന്നംഗ ഭരണസിമിതിയെ സുപ്രീം കോടതി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിഫ ഫെഡറേഷന് വിലക്കേർപ്പെടുത്തിയത്.
ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ കളിക്കാനോ ക്ലബുകൾക്ക് മറ്റ് രാജ്യാന്തര ടൂർണമെന്റുകളുടെ ഭാഗമാവാനോ സാധിക്കാതെ വന്നു. എഎഫ്സി കപ്പ്, എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ്, എഎഫ്സി ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ളവയിൽ കളിക്കാൻ ഇന്ത്യയിൽ നിന്നുള്ള ക്ലബുകൾക്ക് വിലക്ക് വന്നിരുന്നു. ഇന്ത്യ വേദിയാവേണ്ട അണ്ടർ-17 വനിതാ ലോകകപ്പിലും ഈ അനിശ്ചിതത്വം നിലനിന്നിരുന്നു.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചതോടെ ഒക്ടോബർ 11 മുതൽ 30വരെ നടക്കേണ്ട അണ്ടർ-17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ വ്യക്തമാക്കി