ഡൽഹിയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. നാൻഗ്ലൊയ് മേഖലയിലെ പിവിസി മാലിന്യ സംഭരണ കേന്ദ്രത്തിലാണ് അപകടം. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച രാത്രി 11:50-നാണ് നാൻഗ്ലൊയിലെ തുറസായ സ്ഥലത്തെ മാലിന്യക്കൂന്പാരത്തിൽ തീപിടിത്തമുണ്ടായത്.13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചതായും പ്രദേശം സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.