ജമ്മുകശ്മീരിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച ഗുലാം നബി ആസാദിന് ഐക്യദാർഢ്യവുമായി കോൺഗ്രസിൽ കൂട്ടരാജി. അഞ്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ കൂടി പാർട്ടിവിട്ടു. നേതാക്കളുടെ കൂട്ടരാജിയിൽ കോൺഗ്രസ് നേതൃത്വം പെട്ടിരിക്കുകയാണ്.
മുൻ മന്ത്രിയും ജമ്മുകശ്മീർ പിസിസി വൈസ് പ്രസിഡന്റുമായിരുന്ന ഗുലാം മുഹമ്മദ് സറൂരി, മുൻ എംഎൽഎമാരായ ഹാജി അബ്ദുൾ റഷീദ്, മുഹമ്മദ് അമീൻ ഭട്ട്, ചൗധരി അക്രം മുഹമ്മദ് കോൺഗ്രസ് അനന്തനാഗ് ജില്ലാ പ്രസിഡന്റും മുൻ എംഎൽഎയുമായിരുന്ന ഗുൽസാർ അഹമ്മദ് വാനി, എന്നിവരാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്.
അതെ സമയം രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദ് രാജിവെച്ചത്. രാഹുലിനു പക്വതയില്ലെന്നും എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നുവെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.