ലൗസാനെ ഡയമണ്ട് ലീഗ് ഫൈനല്‍ ലക്ഷ്യവുമായി ഇന്ത്യയുടെ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് നീരജിന് മുന്പിലുള്ളത്. സെപ്തംബര്‍ 7, 8 ദിവസങ്ങളില്‍ സൂറിച്ചിലാണ് ഡയമണ്ട് ലീഗ് ഫൈനല്‍. ഏഴ് പോയിന്റോടെ നിലവില്‍ നാലാം സ്ഥാനത്താണ് നീരജ്. ടോപ് ആറില്‍ വരുന്നവരാണ് ലൗസാനെ ഡയമണ്ട് ലീഗ് ഫൈനല്‍സിന് യോഗ്യത നേടുക.
നീരജിന് ലൗസാനെ ഡയമണ്ട് ലീഗില്‍ ഇന്ന് ടോപ് 3ല്‍ ഫിനിഷ് ചെയ്താല്‍ ഡയമണ്ട് ലീഗ് ഫൈനല്‍ ഉറപ്പിക്കാം. എന്നാൽ പരിക്കിന് ശേഷം തിരിച്ചെത്തുന്ന നീരജിന് ടോപ് ഫിനിഷിന് സാധിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി വെള്ളി നേടിയതിന് പിന്നാലെയാണ് നീരജ് പരിക്ക് പറ്റിയത് .പിന്നാലെ ഒരു മാസം നീരജിന് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസും നഷ്ടമായി.